കണ്ണൂര്‍: ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിന് മര്‍ദനം. കണ്ണൂര്‍ വളപ്പട്ടണത്താണ് സംഭവം. യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് നാട്ടുകാര്‍ എതിര്‍ത്തതോടെ നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. എസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
റോഡിന് നടുവില്‍ ജീപ്പ് നിര്‍ത്തി പുകവലിക്കാരനില് നിന്ന് പിഴ ഈടാക്കാനായി പോലീസ് പോയി. തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ യുവാവിനായിരുന്നു പൊലീസിന്റെ മര്‍ദനം.
നിയമം പഠിപ്പിക്കാന്‍ നീയാരാണെന്ന് ചോദിച്ച എസ്ഐ യുവാവിനോട് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് ചോദിച്ചതോടെ യുവാവിനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതിനെ നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ സ്ട്രൈക്കര്‍ ഫോഴ്സിനെ വിളിച്ചുവരുത്തി.
ഉന്തിലും തള്ളിലും പെട്ട് എസ്ഐ നിലത്ത് വീണു. നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോയിലാണ് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. യുവാവ് പൊലീസിനോട് മോശമായി പെരുമാറിയെന്നാണ് സിഐയുടെ വിശദീകരണം.
Discussion about this post