പൗരത്വനിയമബില്ലിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.ഹര്‍ത്താല്‍ നടത്തുന്ന സംഘടനാ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് 7 ദിവസം മുന്‍പ് നോട്ടിസ് നല്‍കണമെന്നതുള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും അതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് ഇന്നലെ വ്യക്താമാക്കിയിരുന്നു.ഹര്‍ത്താലിനിടെ ഉണ്ടാകുന്ന എല്ലാം കഷ്ട നഷ്ടങ്ങള്‍ക്കും കാരണം സംഘടനാ നേതാക്കള്‍ക്കുമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു
Discussion about this post