പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍.
ട്വിറ്ററില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തെക്കുറിച്ചുള്ള ഒരു പോസ്റ്റിനുതാഴെ താന്‍ ലൈക്ക് ചെയ്തത് അറിയാതെ സംഭവിച്ചതാണെന്നും ‘അബദ്ധം’ മനസിലായുടന് തിരുത്തിയെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
‘അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്ക്രോള്‍ ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതാവും. അത് മനസിലാക്കിയപ്പോള്‍ പെട്ടെന്നുതന്നെ ആ ട്വീറ്റ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല’, അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
‘അത്തരം നടപടികളെ ഒരുതരത്തിലും ഞാന്‍ അനുകൂലിക്കുന്നില്ല’;ജാമിയ വിദ്യാര്‍ത്ഥികളുടെ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍
Discussion about this post