തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചതില്‍ യുഡിഎഫിനുള്ളില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു. ആര്‍എസ്പിയും യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല.
മുസ്ലിം ലീഗ് ഒഴികെയുള്ള എല്ലാ ഘടക കക്ഷികളും യോജിച്ച പ്രക്ഷോഭത്തിലുള്ള വിയോജിപ്പ് യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ പ്രകടിപ്പിച്ചതായാണ് വിവരം. യുഡിഎഫ് സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതായിരുന്നു ഉചിതമെന്നാണ് നേതാക്കളുടെ അഭിപ്രായം.
അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായിരുന്നതിനാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കണ്ണൂരിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.
Discussion about this post