പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ ക്ഷമാപണവുമായി സിനിമാതാരം ടിനി ടോം രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലാൻ പരോക്ഷമായി ആഹ്വാനം ചെയ്തെന്ന രീതിയിലായിരുന്നു പോസ്റ്റ് വിവാദമായത്.
1672-ൽ കോപാകുലരായ ഒരു കൂട്ടം ആളുകൾ അവരുടെ പ്രധാനമന്ത്രിയെ കൊന്ന് ഭക്ഷിച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്.പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് താരം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.സംഭവം വിവാദമായതോടെയാണ് താരം ക്ഷമാപണവുമായി എത്തിയിരിക്കുന്നത്.ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’
‘ ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്.ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു.’ടിനി ടോം ലൈവ് വീഡിയോയിലൂടെ പറഞ്ഞു.
https://www.facebook.com/TinyTomOfficial/videos/2568740983358011/?__xts__%5B0%5D=68.ARBs6L4Gm1XjsaxtaRAFztPOMmRXs48f5eoXfXwAuJX1GPsbuOms7vsIM8P-O4GhjrDRmw6ROdqHpMrPqs_sP6Jp-4-VJAIDYrVJ4v1S7f8HJJENLn2cLYWMUzJWGvPYYdtaGaMpAF3kLjnbReTipG1HHGMIpTSFMtaQHL0zI1MzAeqkL1nEUFhr47hMST-vlQTy1VnQ-lbOoz1nUubZjQ2K5mCu_jLLG5oN9xtDvSjvKM41R-6Nfum8PL46KWCCtb8fx5-OpqUkjEeEm1EGmFNEryuD7CgOvi3uyG9xyLxPqcTSwPeoUbRgl7rVpL2CZEGWkuE7SlhEcZWQRiqoGkTdPxZRgS_sRqFkAq8e&__tn__=-R
Discussion about this post