വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികള്‍ ഇനി സെനറ്റിലേക്ക് കൈമാറും. സെനറ്റില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസായാല്‍ ട്രംപിന് സ്ഥാനം നഷ്ടമാകും.
അതേസമയം ഇത് അട്ടിമറി ശ്രമമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന്‍ പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
Discussion about this post