ജയ്പൂര്‍: ഇന്ത്യയിലെ ഒരു മുസ്ലീം പോലും പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് അജ്മീര്‍ ദര്‍ഗ്ഗ ആത്മീയ നേതാവ് സയിനുല് അബ്ദീന് അലി ഖാന്. പൗരത്വ ഭേദഗതി നിയമം മുസ്ലീം സമുദായത്തിനു എതിരാണെന്ന പ്രചാരണം തെറ്റാണ്. സ്വന്തം പൗരത്വത്തിനു അപകടമുണ്ടാകുമെന്ന് കരുതി ആരും ഭയപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്തെ മുസ്ലീം സമുദായാംഗങ്ങള്‍ക്കിടയില്‍ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ഭയവും, കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. അതിനു മാറ്റമുണ്ടാകണം. അതിനായി ഒരു ഉന്നത തല മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആ സമിതിയ്ക്ക് മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മനസിലാക്കി ഭീതി മാറ്റി നല്കാന് സാധിക്കും. അവരുടെ ആവലാതികള്‍ കേട്ടതിനു ശേഷം ഒരു വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് കമ്മിറ്റി സമര്‍പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post