ലഖ്നൗ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുമെന്നും യോഗി വ്യക്തമാക്കി.
വ്യാപകമായ അക്രമസംഭവങ്ങളാണ് നടക്കുന്നത്. ലഖ്നൗവില്‍ അക്രമികൾ നിരവധി വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്.
Discussion about this post