അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് പിന്നാലെ ശരിയത്ത് ഭരണത്തിലായ ലെബനനെ പോലെ ആകാതിരിക്കാനുള്ള മാന്‍ഡേറ്റാണ് ഇന്ത്യന്‍ ജനത മോദിയ്ക്ക് നല്‍കിയതെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോണ്‍ ഡിറ്റൊ പി.ആര്. ലെബനന് എന്നത് 69 ശതമാനം ക്രിസ്ത്യാനികളുള്ള സെക്കുലര്‍ രാജ്യമായിരുന്നു. ഇസ്ലാം അഭയാര്‍ത്ഥികളെ സ്വീകരിച്ച ലെബനോനില്‍ ഇന്ന് ശരിഅത്ത് ഭരണമാണ്. ലെബനീസ് പൗരന്മാര് ഇന്ന് അഭയാര്‍ത്ഥികളായി അലയുകയാണെന്നും ജോണ്‍ ഡിറ്റൊ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തില്ല എന്നുറപ്പുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും തീവ്രവാദ സംഘടനകളുമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ മുല്ലപ്പൂ വിപ്ലവവുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാം ഒരു ലിബറല്‍ മതമല്ല. അതിന്റെ റിജിഡായ ഘടനയിലും മൈന്‍ഡ് സെറ്റിലും സെക്കുലര്‍ സംസ്ക്കാരമൊന്നും സാധ്യമല്ല.
ക്രിസ്ത്യാനികള്‍ കുറെക്കൂടി ലിബറലാണ്. തദ്ദേശ സംസ്ക്കാരത്തെ പെട്ടെന്ന് സ്വാംശീകരിക്കും. ഹൈന്ദവ സംസ്ക്കാരമാകട്ടെ അതിന്റെ മേല്‍ജാതി മേല്ക്കോയ്മയൊഴിവാക്കിയാല് വളരെ ലിബറലാണ്. തൊഗാഡിയന്‍ തീവ്രസ്വഭാവമില്ലാത്തതും ചാതുര്വര്ണ്യസ്വഭാവമില്ലാത്തതുമായ ഒരു ഭരണ സംവിധാനമാണ് മോഡിയുടേത്. അതിനാലാണ് മോഡിക്കും അമിത് ഷായ്ക്കും ഞാന്‍ സമ്പൂര്‍ണ്ണമായി പിന്തുണ നല്‍കുന്നത്. ഇതില്‍ക്കൂടുതല്‍ വ്യക്തമാക്കാന്‍ എനിക്കാവില്ലെന്നും സംവിധായകന് എഴുതുന്നു,
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലെത്തില്ല എന്നുറപ്പുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും തീവ്രവാദ സംഘടനകളുമാണ്
പൗരത്വ നിയമത്തിനെതിരെ മുല്ലപ്പൂ വിപ്ലവവുമായി ഇറങ്ങിയിരിക്കുന്നത്. ലെബനന് എന്നത് 69 ശതമാനം ക്രിസ്ത്യാനികളുള്ള സെക്കുലര്‍ രാജ്യമായി രുന്നു.
ഇസ്ലാം അഭയാര്‍ത്ഥികളെ സ്വീകരിച്ച ലെബനോനില്‍ ഇന്ന് ശരിഅത്ത് ഭരണമാണ്. ലെബനീസ് പൗരന്മാര് ഇന്ന് അഭയാര്‍ത്ഥികളായി അലയുന്നു.ഇന്‍ഡ്യയും അതുപോലെയാകാതിരിക്കാന് ഉള്ള മാന്‍ഡേറ്റാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോഡിക്ക് നല്‍കിയത്. രാജ്യത്തിന്റെ സംസ്ക്കാരവും മതേതരത്വവും സുസ്ഥിരതയും നിലനിര്‍ത്താന്‍ മോഡി ബാധ്യസ്ഥനുമാണ്. തീവ്രഹിന്ദുവായ പ്രവീണ്‍ തൊഗാഡിയയെ ആശയപരമായി ഒന്നുമല്ലാതാക്കിയത് മോഡിയാണെന്നോര്ക്കുക.
ഇന്‍ഡ്യന്‍ പൗരന്മാരായ മുസ്ലീങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ ഒരു പ്രശ്നവുമുണ്ടാകില്ല എന്നത് ഉറപ്പാണ്. തുറന്നു പറയാം..
ഇസ്ലാം ഒരു ലിബറല്‍ മതമല്ല. അതിന്റെ റിജിഡായ ഘടനയിലും മൈന്‍ഡ് സെറ്റിലും സെക്കുലര്‍ സംസ്ക്കാരമൊന്നും സാധ്യമല്ല. ക്രിസ്ത്യാനികള്‍ കുറെക്കൂടി ലിബറലാണ്.
തദ്ദേശ സംസ്ക്കാരത്തെ പെട്ടെന്ന് സ്വാംശീകരിക്കും. ഹൈന്ദവ സംസ്ക്കാരമാകട്ടെ അതിന്റെ മേല്‍ജാതി മേല്ക്കോയ്മയൊഴിവാക്കിയാല് വളരെ ലിബറലാണ്.
തൊഗാഡിയന്‍ തീവ്രസ്വഭാവമില്ലാത്തതും ചാതുര്വര്ണ്യസ്വഭാവമില്ലാത്തതുമായ ഒരു ഭരണ സംവിധാനമാണ് മോഡിയുടേത്. അതിനാലാണ് മോഡിക്കും അമിത് ഷായ്ക്കും ഞാന്‍ സമ്പൂര്‍ണ്ണമായി പിന്തുണ നല്‍കുന്നത്. ഇതില്‍ക്കൂടുതല്‍ വ്യക്തമാക്കാന്‍ എനിക്കാവില്ല.അതിനാല്‍ ശരിയത്ത് ഭാരതമെന്ന സ്വപ്നത്തിലേക്ക് തീവ്രവാദികളും കാര്യമറിയാതെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും സിനിമാ നടന്മാരും നീങ്ങുമ്പോള്‍
അതിനോടൊപ്പം നില്ക്കാന് എനിക്ക് കഴിയില്ല.
https://www.facebook.com/johnditto.pr/posts/2928717817141112
Discussion about this post