പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും, പാക്-ബംഗ്ലാദേശ് ന്യൂനപക്ഷ അഭയാര്‍ത്ഥികളെ അനുകൂലിച്ചും അസമില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. അസമിലെ വിവിധ മേഖളകളില്‍ നടന്ന റാലികളില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി പേര് അണി നിരന്നു.
അസം നാല്‍ബാരി ടൗണില്‍ നടന്ന മഹാറാലിയില്‍ ബിജെപി നേതാക്കളും അണിനിരന്നു.ഗുഹാവതിയില്‍ നിന്ന് 70 കിലോമീറ്ററോളം അകലെയുള്ള നാല്‍ബാരി ടൗണില്‍ നടന്ന പ്രകടനം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ ശക്തിപ്രകടനം കൂടിയായി.
ബംഗ്ലാദേശ് കുടിയേറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് അസമില്‍ മുമ്പും ഉയര്‍ന്നിരുന്നത്. പൗരത്വം ഭേദഗതി ബില്‍ നടപ്പിലാക്കുമെന്നും, ഒറു ബംഗ്ലാദേശിയും ഇനി നുഴഞ്ഞ് കയറില്ലെന്ന് ഉറപ്പ് തരുന്നുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
Discussion about this post