ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതി തയ്യാറാക്കുന്നതായി മുന്നറിയിപ്പ്. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ്മോദിയെ വധിക്കാന്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി.
നാളെ രാം ലീല മൈതാനത്ത് നടക്കുന്ന പരിപാടിയ്ക്ക് തീവ്രവാദ ഭീക്കി എസഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. എസ്പിജിയ്ക്കും, ഡല്‍ഹി പോലിസിനും ശക്തമായ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരങ്ങള്‍ തീവ്രവാദസംഘടനകള്‍ മുതലെടുപ്പ് നടത്താനുള്ള സാധ്യതയും രഹസ്യാന്വേഷണ വിഭാഗം പങ്കുവച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമവിധേയമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങിനാണ് നാളെ പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്. ഏകദേശം അമ്പതിനായിരത്തിലേറെ ആളുകള്‍ ഈ പരിപാടിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post