വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാരാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചില പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും നടപ്പാക്കലില്‍ പരാജയമെന്നും മോദി പറഞ്ഞു.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സൗജന്യം നല്‍ുന്നു.എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി രാം ലീലാ മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും മോദി ഉന്നയിച്ചു.കെജ്രിവാള് ഡല്‍ഹി ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല.ഇതുവരെയും ഡല്‍ഹിയിലെ ജനങ്ങള്‍ വ്യാജ വാഗ്ദാനങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി അധികാരത്തിലുള്ളവര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നിലകൊള്ളുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്.കോളനിവാസികള്‍ക്ക് കിടപ്പാടം ഒരുക്കിയത് എന്‍ഡിഎ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍ സര്‍ക്കാര്‍ പാസ്സാക്കികഴിഞ്ഞവെന്നും ഇനി മാറ്റമില്ലെന്നും മോദി റാലിയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതം തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.പൗരത്വ ഭേഗഗതി ബില്‍ രാജ്യത്തിന്റെ നല്ല ഭാവിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ മുസ്ലിങ്ങള്‍ക്കായി നിര്‍മിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്മാര്ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി.
മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അത്.
Discussion about this post