ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് അടിയന്തിരമായി 72 കമ്പനി സേനയെ പിൻവലിക്കാൻ ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 72 കമ്പനികളെയാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സൈനിക വിഭാഗങ്ങളെ സർക്കാർ കശ്മീരിൽ വിന്യസിച്ചിരുന്നത്. നിലവിൽ താഴ് വര സാധാരണ നിലയിലേക്ക് വരുന്നതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്.
സിആർപിഎഫ് -24, ബിഎസ്എഫ് -12 , ഐടിബിപി -12, സിഐഎസ്എഫ് -12, എസ്എസ്ബി -12 എന്നീ വിഭാഗങ്ങളെയാണ് പിൻവലിക്കുക.
Discussion about this post