കര്‍ണാടകയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ( സിപിഐ) ഓഫിസിന് ചിലര്‍ തീയിട്ടു. ബംഗളൂരുവിലെ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി ഓഫിസിന് നേരെയാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തി നശിച്ചു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കേരള സന്ദര്‍ശനത്തിനിടെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ കണ്ണൂരില്‍ വച്ച് അക്രമ ശ്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണോ സംഭവമെന്ന് പോലിസ് സംശയിക്കുന്നുണ്ട്. ഇന്നലെ കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ച് യെദ്യൂരപ്പയുടെ കാറിന് മുന്നില്‍ ചാടിവീണ് എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തുകയായിരുന്നു.
23 പേര്‍ക്കെതിരെ പോലിസ് ഇന്നലെ കേസെടുത്തിരുന്നു. ആസൂത്രിതമായ അക്രമമെന്നായിരുന്നു യെദ്യൂരപ്പ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സംഭവത്തില്‍ കര്‍ണാടകയിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് എസ്എഫ്ഐക്കാര്‍ക്കും, രണ്ട് യൂത്ത് കോണ്ഗ്രസുകാര്ക്കുമെതിരെയാണ് കേസ്.
Discussion about this post