ഫിലോമിനയുടെ ആരെടാ നാറി നീ എന്ന പ്രശസ്തമായ ഡയലോഗ് ഫേസ്ബുക്കില്‍ പങ്കുവച്ച റിമ കല്ലിങ്കലിന് മറുപടിയുമായി എതിര് ചേരിയിലുള്ളവര്‍. ആഷിഖ് അബുവിനും, റിമ കല്ലിങ്കലിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ചിലര്‍ നടത്തുന്നത്. കഞ്ചാബ് അബു തുടങ്ങിയ വിശേഷണങ്ങളും നടത്തുന്നു. എന്താണ് അബുവിനെ കുറിച്ച് എല്ലാവരും ഇത് തന്നെ പറയുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനെല്ലാം മറുപടിയുമായി റിമ ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്.
ആദായ നികുതി അടക്കാത്ത സിനിമക്കാരെ ഇ.ഡിയും എന്‍ഫോഴ്സമെന്റും ശ്രദ്ധിക്കണമെന്ന യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്്റ്റ് ചര്‍ച്ചയായിരുന്നു. പിടികൂടിയാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് വരില്ലെന്നും സന്ദീപ് വാര്യര്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആഷിഖ് അബുവും പ്രതികരണവുമായി എത്തി.
നമുക്ക് വിഡ്ഡികളെ പ്രശസ്തരാക്കുന്നത് നിര്‍ത്താം എന്ന കുറിപ്പോടെ ഫിലോമിനയുടെ ‘ആരെട നാറീ നീ’ എന്ന പ്രശസ്ത സംഭാഷണമാണ് റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.അറിവിന്റെ മനോഹാരിത എന്ന ചിത്രം പോസ്റ്റ് ചെയ്ത് ചാണകത്തില്‍ ചവിട്ടില്ലെന്ന് ആഷിക് അബുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പോസ്റ്റിലും പോര്‍വിളികള്‍ ഉയര്‍ന്നു.
Discussion about this post