പമ്പ: ശബരിമലയിലെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ പൊലീസ് തടഞ്ഞുവെന്നാണ് ആരോപണം.
പൊലീസ് അകാരണമായി തടയുകയായിരുന്നുവെന്ന് സംഘാംഗമായ രഞ്ജു പറഞ്ഞു.
അതേസമയം, തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനായാണ് മൂവരെയും തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് മൂവരെയും ദര്‍ശനത്തിനായി പോകാന്‍ അനുവദിച്ചുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Discussion about this post