പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച് അമിത് ഷാ. വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും സിഎഎ നടപ്പിലാകുന്നത് കൊണ്ട് പൗരത്വം നഷ്ടപ്പെടില്ലെന്നും കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സിംലയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആര്‍ക്കെങ്കിലും പൗരത്വം നഷ്ടപ്പെടുമോ എന്ന് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ബാബയെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച റാലിയിലാണ് അമിത് ഷാ പങ്കെടുത്തത്. ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു.
Discussion about this post