കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ ഇടത് ലിബറലുകള്‍ അടക്കമുള്ള പ്രതിനിധികളില്‍ നിന്നുണ്ടായ പ്രതിഷേധം സംബന്ധിച്ച് ഗവര്‍ണര്‍ കടുത്ത നടപടികളിലേക്ക്. പരിപാടിയുടെ സംഘടാകരായ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വി.സി ഗോപിനാഥനെ ഗവര്‍ണര്‍ വിളിപ്പിച്ചു. പരിപാടിയുടെ വീഡ#ിയൊ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വേദിയില്‍ ഭരണഘടനയെ വിമര്ശിക്കുന്നതിനെതിരെയുള്ള പ്രതിഷേധമായാണ് താന്‍ സംസാരിച്ചതെന്ന് ഗവര്‍ണര്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. പരിപാടിയില്‍ സംസാരിച്ച പലരും ഭരണഘടന വെല്ലുവിളി നേരിടുന്നതായി ആരോപിച്ചിരുന്നു. ഭരണഘടന തകര്‍ന്നുവെന്നായിരുന്നു ഇവരുടെ വെല്ലുവിളി. ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയായിരുന്നു താന്‍ പ്രസംഗത്തിലുള്പ്പെടുത്താതിരുന്ന വിഷയത്തിലേക്ക് കടന്നത്. പൗരത്വ ഭേദഗതിയെ പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ പിന്നീട് വിശദീകരണ കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/surjith.ram.9/videos/pcb.2861825457190361/2861718723867701/?type=3&theater
ഗവര്‍ണറുടെ സുരക്ഷ പരിപാലിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൗരത്വ ഭേദഗതിയെ പിന്തുണച്ച ഗവര്‍ണറോട് ചരിത്രകാരന് ഇര്ഫാന് ഹബീബ് വേദിയില്‍ വച്ച് ആക്രോശിക്കുക പോലുമുണ്ടായി. ഇര്പാനെ തടയാന്‍ വി.സി ശ്രമിക്കുന്നതും കാണാമായിരുന്നു. പ്ലക് കാര്‍ഡ് ഉയര്‍ത്തിയും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധച്ചവരോട് പോലിസ് മൃദുസമീപനം സ്വീകരിച്ചുവെന്നും ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്തതിന് പിറകെ ഇവരെ വിട്ടയക്കുകയായിരുന്നു പോലിസ് ചെയ്തത്.
Discussion about this post