ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രമെന്ന് ട്വിറ്ററില്‍ അസമിൽ പൗരത്വ ഭേദഗതിയെ പിന്തുണച്ച് നടന്ന മഹാറാലിയുടെ ഫോട്ടോ പങ്കുവെച്ച ഹിമന്ത് ബിശ്വ ശര്‍മ്മ. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അസാമില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അസ്സമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി റാലി സംഘടിപ്പിച്ചത്.
ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം. ഈ ചിത്രങ്ങള്‍ സ്വയം സംസാരിക്കും. ട്വിറ്ററില്‍ മഹാറാലിയുടെ ഫോട്ടോ പങ്കുവെച്ച ഹിമന്ത് ബിശ്വ ശര്‍മ്മയുടെ വാക്കുകള്‍ ഇതായിരുന്നു.
Heard many times ~ a picture is worth a 1000 words!
I shall allow these pics to speak for themselves, today. This incredible surge of people at our Peace & Progress March at #Jagiraod today conveys a lot. #AssamAlwaysAhead @narendramodi @AmitShah @BJP4India @BJP4Assam pic.twitter.com/pvvyYcLH8n
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) December 27, 2019
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അസ്സാമില്‍ നടന്ന റാലിയില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. അസമിലെ മോറിഗാവ് ജില്ലയിലെ ജാഗിറോഡ് ആയിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി റാലി സംഘടിപ്പിച്ചത്. നാലുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ റാലിയില്‍ ജനങ്ങള്‍ അണിനിരന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ടുചെയ്യുന്നു. ജാഗിറോഡ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച മഹാറാലി കഹിക്കുച്ചി എല്‍പി സ്‌കൂളില്‍ സമാപിച്ചു.
പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിപക്ഷം രാജ്യമെങ്ങും കലാപം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ബിജെപി പതിനായിരങ്ങളെ അണിനിരത്തി സമാധാനപരമായ റാലികള്‍ രാജ്യമൊട്ടുക്കും സംഘടിപ്പിക്കാന്‍ സാധിക്കുന്നത് വിഷയത്തില്‍ ബിജെപിയ്ക്കു ലഭിക്കുന്ന പിന്തുണയുടെ ഭാഗമാണെന്ന് നേതാക്കള്‍ കൂട്ടിചേര്‍ത്തു.
Discussion about this post