പൗരത്വ ഭേദഗതി ബില്ലിനൊപ്പം ഇന്ത്യയെന്ന ആഹ്വാനം ഉയര്‍ത്തുന്ന ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎ ( #IndiaSupportsCAA )ഹാഷ്ടാഗ് ട്വിറ്ററില്‍ റെക്കോഡ് ട്രെന്‍ഡിംഗ് ആയി. ആഗോള ട്രെന്‍ഡിംഗില്‍ വലിയ കുതിപ്പാണ് ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎയ്ക്ക് ലഭിച്ചത്. ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേരാണ് ഒരു മണിക്കൂറിനുള്ളില്‍ ഇതുവരെ ഹാഷ്ടാഗില് ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ അടുത്തകാലത്ത് ഉണ്ടായ ഏറ്റവം വലിയ ട്വിറ്റര്‍ ട്രെന്‍ഡിംഗ് കൂടിയാണ് ഇത്.
സിഎഎയ്ക്ക് എതിരായ സമരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും അക്രമങ്ങളും, ഭീതി വിതയ്ക്കലുമാണ് പ്രതിഷേധമെന്ന പേരില്‍ നടക്കുന്നതെന്നാണ് ആരോപണം. വിഭജന സമയത്ത് പാക്കിസ്ഥാനില്‍ അവരാഗ്രഹിക്കാതെ പെട്ടുപോയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന വാക്ക് ഗാന്ധിജിയും നെഹ്റുവും നല്‍കിയതാണ്. വിഭജനം കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും പീഡനം തുടരുന്ന സാഹചര്യത്തില്‍ അത് ഇന്നും പ്രസക്തമാണ്. ഇന്ത്യ ഏറ്റെടുക്കേണ്ട മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണ് പാക്കിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ സംരക്ഷണമെന്നാണ് വിലയിരുത്തല്‍. അത് യാഥാര്‍ത്ഥ്യമാക്കുന്ന സിഎഎയെ എതിര്‍ക്കുന്നവര്‍ രാജ്യവിരുദ്ധ നിലപാടുകളെ കൂടി പിന്തുണക്കുന്നവരാണെന്നാണ് സിഎഎയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post