ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രാജ്യസഭയില്‍ അവകാശ ലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് എതിരെയാണ് നോട്ടീസ്. ബിജെപി രാജ്യസഭ എംപി ജി വി എല്‍ നരസിംഹ റാവുമാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്.
വെള്ളിയാഴ്ച ചേരുന്ന അവകാശ സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. രാജ്യസഭ അവകാശ സമിതിയിലെ അംഗം കൂടിയാണ് നരസിംഹ റാവു.
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയന് അവതരിപ്പിച്ചത്.
Discussion about this post