ഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകളും കേന്ദ്രം വര്‍ധിപ്പിച്ചു. അടിസ്ഥാന യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
ടിക്കറ്റ് നിരക്കിലെ വര്‍ധനവ് അനുസരിച്ച് ജിഎസ്ടിയും സര്‍വീസ് ചാര്‍ജും ഉയരും.
റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്.
Discussion about this post