ഡല്‍ഹി: 2022 ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു.
കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. എന്നാല്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകള്‍. ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാന്‍ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുക. 58,600 കോച്ചുകളിലും 6100 റെയില്‍വെ സ്റ്റേഷനുകളിലും 2022 മാര്‍ച്ചോടുകൂടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.
Discussion about this post