ലഖ്നൗ: കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ പാക് കവി ഫായിസ് അഹമ്മദ് ഫായിസ് എഴുതിയ കവിത വിദ്യാര്‍ഥികള്‍ ചൊല്ലിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി ആറംഗ അന്വേഷണ കമ്മറ്റിക്ക് ഐ.ഐ.ടി രൂപം നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ നടത്തിയ ചെറുത്തു നില്പ്പിന് ഐക്യദാര്‍ഢ്യമായാണ് ഫായിസ് അഹമ്മദ് ഫായിസ് എഴുതിയ ‘ഹം ദേഖേംഗേ’ എന്നു തുടങ്ങുന്ന കവിത വിദ്യാര്‍ഥികള്‍ ചൊല്ലിയത്.
ഒരു ഐ.ഐ.ടി വിദ്യാര്‍ഥി ‘ഹം ദേഖേംഗേ’ എന്ന കവിത ചൊല്ലി. ഇതിനെതിരെ താത്ക്കാലിക അധ്യാപകനായ ഡോ. വശിമന്ദ് ശര്‍മയും അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 16 പേര് ചേര്‍ന്ന് ഐ.ഐ.ടി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കവിതയിലെ ചില വാക്കുകള്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തുമെന്ന് സൂചിപ്പിച്ചായിരുന്നു പരാതിയെന്ന് ഐ.ഐ.ടി ഡെപ്യൂട്ടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും മറ്റു ചില വിദ്യാര്‍ഥികളെ അവര്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന മുറക്ക് ചോദ്യം ചെയ്യുമെന്നും അഗര്‍വാള്‍ അറിയിച്ചു.
Discussion about this post