കൊച്ചി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ റോഡിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന കെ മുരളീധരന് എംപിയുടെ വെല്ലുവിളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അടിയന്തരാവസ്ഥകാലത്ത് മുരളീധരന്റെ പിതാവ് കാണിച്ച തെമ്മാടിത്തരത്തെ കേരളം പേടിച്ചിട്ടില്ല, പിന്നയല്ലേ മുരളീധരനെന്ന് സുരേന്ദ്രന് ചോദിച്ചു. മുരളീധരന്റെ വാക്കുകള്‍ക്ക് നമ്മള് പുല്ലുവിലയാണ് കല്പിക്കുന്നത്. അദ്ദേഹം ഒരു എംപിയല്ല ഐപിഎസി 124 വായിച്ച നോക്കണം. മുരളീധരന് അകത്ത് പോകും, രാഷ്ട്രപതിയേയും, ഗവര്‍ണറേയും കൈകാര്യം ചെയ്താലുണ്ടാകുന്ന അവസ്ഥ എന്തന്നെ് ഈ നിയമം വായിച്ച് കിങ്ങിണിക്കുട്ടന് മനസിലാക്കണം. മുരളീധരന്റെ തറവാട്ട് സ്വത്താണോ കേരളം, മുരളീധരന് സ്ത്രീധനം കിട്ടിയതാണോ കേരളം. അയാളിത്തരം ഭീഷണി മുഴക്കിലായനൊന്നും കേരളത്തിലെ ജനങ്ങള്‍ അത് വകവെച്ച് കൊടുക്കാന്‍ പോകുന്നില്ല. മുരളിധരന്റെ പിതാവിനെ പേടിച്ചിട്ടില്ല കേരളം.
മുരളീധരന്റെ പിതാവ് അടിയന്തിരാവസ്ഥകാലത്ത് കാണിച്ച് തെമ്മാടിത്തരം പേടിച്ചിട്ടില്ല കേരളമെന്നും സുരേന്ദ്രന് മുന്നറിയിപ്പ് നല്കി.
കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.’- എന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന.
പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ തള്ളിയിരുന്നു. നിയമസഭയുടെ പ്രമേയത്തിന് നിയമസാധുത ഇല്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ പ്രമേയം തള്ളിയത്. കേരളത്തിന്റെ അധികാരപരിധിയില്‍ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനില്ല. അങ്ങനെയുള്ള ഒരു കാര്യത്തിനായി എന്തിനാണ് സമയം ചെലവഴിക്കുന്നത്? കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സാധുതയും ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ഇല്ല. അതുകൊണ്ടുതന്നെ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. അതേസമയം നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചരിത്ര കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഭിപ്രായങ്ങള്‍ നിയമ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കരുതെന്ന് സംസ്ഥാനത്തെ ഉപദേശിക്കുകയാണ് അവര്‍ ചെയ്തത്. അത് നിയമവിരുദ്ധമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യങ്ങളുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.
https://www.facebook.com/KSurendranOfficial/posts/2719375688147050?__xts__%5B0%5D=68.ARCvA_2yg4iIb5Z6pGL3vGf5UG-5gCcYgADQG5JQyl3MzOrylZEfyxALpKGiYjfiJIi5s8poJJspMuLY-h2xu8_nwtT30M4erkR44cmryCOnxJkMVcMdNLEFvuE5qsgeactvoIsoosd4GO7qr1MQTvIDyc_MHxgw5eTMUCAP1kwx6ihiG7UkB5U-cM-Yqi8cl2RybNPW-pUs4YCCPxQNYGSLUUB-Ta21YhGl0owHGM0y78zhDC4nzuqbRu1BC7fP24kYCZjHtrfhHFNDbegDo_3-QB2DVTGGleh5aeSDygpdqfRXE_jXAoSj0veNGaaSY6go1E9DGZYm5hOsWo0U_g&__tn__=-R
Discussion about this post