മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിലെ സിംഹം’ തുടക്കത്തിൽ തന്നെ റെക്കോർഡ് നേടി മുന്നേറുന്നു. ആരാധകരും സിനിമാ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സൂപ്പർഹിറ്റ് സംവിധായകന് പ്രിയദര്ശന് അണിയിച്ചൊരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമയുടെ തലവര മാറ്റാന്‍ കെല്‍പ്പുള്ള ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവത്സര സമ്മാനമായി മോഹന്‍ലാല്‍ പുറത്തുവിട്ടത്.
വളരെ മികച്ച പ്രതികരണം ലഭിച്ച പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ആ പോസ്റ്റര്‍ തീര്‍ത്ത റെക്കോര്‍ഡുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ ട്വീറ്റ് ചെയ്ത ഫസ്റ്റ്ലുക്ക് ടാഗ് എന്ന റെക്കോര്‍ഡാണ് മരയ്ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 100.2 k ട്വീറ്റ്കളാണ് പോസ്റ്റര്‍ വെറും 24 മണിക്കൂര്‍ കൊണ്ട് സ്വന്തമാക്കിയത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു പോസ്റ്ററിന് ലഭിക്കുന്ന ഏറ്റവും വലിയ ട്വീറ്റ് ടാഗ് അങ്ങനെ മോഹന്‍ലാലിന്റെ പേരില്‍ ആയിരിക്കുകയാണ്. പോസ്റ്റര്‍ ലോഞ്ചിങ് അനൗണ്‍സ്മെന്റ് അനുസരിച്ച് 6 മണി മുതല്‍ പിറ്റേ ദിവസം 6 മണി വരെ പോസ്റ്റിന് ലഭിച്ച ട്വീറ്റുകളുടെ എണ്ണം കണക്കാക്കിയാണ് റെക്കോര്‍ഡ് ഉറപ്പിച്ചിരിക്കുന്നത്.
നിവിന്‍ പോളി നായകനായെത്തിയ ‘ലവ് ആക്ഷന്‍ ഡ്രാമ” എന്ന ചിത്രത്തിന്റെ പോസ്റ്റാണ് ഇതിനു മുമ്പ് മലയാളത്തില്‍ ട്വീറ്റ് ടാഗിന്റെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്. ഏകദേശം 40.k ട്വീറ്റ് മാത്രമേ 24 മണിക്കൂര്‍ കൊണ്ട് ല’വ് ആക്ഷന്‍ ഡ്രാമ’ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. അങ്ങനെ നോക്കുകയാണെങ്കില്‍ മരക്കാര്‍ നേടിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് തന്നെയാണ്.
കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൗണ്‍സ്മെന്റ് കഴിഞ്ഞതിനുശേഷം നാലു മിനിറ്റിനുള്ളില്‍ ഓള് ഇന്ത്യ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും മരയ്ക്കാറിന്റെ പോസ്റ്ററിന് സാധിച്ചു. വെറുമൊരു പോസ്റ്റര്‍ ഉണ്ടാക്കിയ ഓളം ഇത്രയും ആണെങ്കില്‍ ചിത്രം ഇറങ്ങുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം.
Discussion about this post