ലണ്ടന്‍: വിദേശ രാജ്യങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തിന് വലിയ ജനപിന്തുണ. നിയമത്തെ പിന്തുണച്ച് ലണ്ടന്‍ നഗരത്തില്‍ പ്രകടനം നടന്നു. പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു.
ചില കേന്ദ്രങ്ങളുടെ തെറ്റിധരിപ്പിക്കലിന് വിധേയരായത് കൊണ്ടാണ് ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് പ്രകടനത്തില്‍ അണിനിരന്നവര്‍ ആരോപിച്ചു.
നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് അണിചേരുന്നിരുന്നു. ലണ്ടന്‍ നഗരത്തിലെ പാര്‍ലമെന്റ് സ്ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയന്‍ മാതൃകയില്‍ സമാധാനപരമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.
Discussion about this post