ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ 20ട്വെന്റി മത്സരം മഴ മൂലം വൈകുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ന് ഗുവാഹത്തി വേദിയാകുന്നത്.
ഓപ്പണിംഗ് ബാറ്റ്സ്മാൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് ഇന്നും ടീമിൽ സ്ഥാനമില്ല. ഋഷഭ് പന്ത് തന്നെ വിക്കറ്റ് കീപ്പറായി തുടരും.
ടീമുകൾ
ഇന്ത്യ: ശിഖർ ധവാൻ. ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, നവ്ദീപ് സൈനി, ജസ്പ്രീത് ബൂമ്ര
ശ്രീലങ്ക: ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, കുശാൽ പെരേര, ഓഷാഡ ഫെർണാണ്ടോ, ഭാനുക രജപക്സ, ധനഞ്ജയ ഡിസിൽവ, ദസൂൺ ശനാക, ഇസുരു ഉദാന, വാനിന്ദു ഹസരാംഗ, ലാഹിരു കുമാര, ലസിത് മലിംഗ
Discussion about this post