പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ബിജെപി ക്യ്മ്പയിനിംഗിനിടെ നേതാക്കളെ വീട്ടില്‍ സ്വീകരിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സമസ്ത. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയേയാണ് സസ്‌പെന്റ് ചെയ്തത്. സംഘടനാ അച്ചക്കം ലംഘിച്ചുവെന്നാണ് സമസ്ത വിശദീകരിക്കുന്നത്.നാസര്‍ ഫൈസിയെ സമസ്തയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പര്‍ക്ക ലഘുലേഖാ കാംപയിനില്‍ നാസര്‍ ഫൈസി കൂടത്തായി അണി ചേര്‍ന്നുവെന്നാണ് ആരോപണം. ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഖ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്നാണ് ആക്ഷേപം
നാസര്‍ ഫൈസി ബിജെപി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.എന്നാല്‍ ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്ന് നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു.
സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസര്‍ ഫൈസി.













Discussion about this post