ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ടിബറ്റില്‍ ചൈനീസ് സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ ആരംഭിച്ചതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ടൈപ്പ് 15 ലൈറ്റ് ബാറ്റില്‍ ടാങ്കും, 155 എംഎം വാഹനം ഘടിപ്പിച്ച പുതിയ ഹോവിറ്റ്സറും ഉള്‍പ്പെടെ ഏറ്റവും പുതിയ ആയുധങ്ങള്‍ അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റ് മിലിട്ടറി കമാന്‍ഡിന്റെ പുതുവര്‍ഷ അഭ്യാസങ്ങള്‍ ആരംഭിച്ചു. ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, പീരങ്കികള്‍, വിമാന വിരുദ്ധ മിസൈലുകള്‍ എന്നിവ ടിബറ്റിന്റെ തലസ്ഥാനമായ ലാസ മുതല്‍ 4,000 മീറ്ററിലധികം ദൂരം വരുന്ന അതിര്‍ത്തി പ്രതിരോധ നിര്‍ണ്ണായക സ്ഥലങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് ചൈനയുഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അരുണാചല്‍ പ്രദേശ്, സിക്കിം അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഇന്ത്യചൈന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള് (എല്‍എസി) 3,488 കിലോമീറ്റര്‍ ദൂരമുണ്ട്, അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശ വാദം ഉന്നയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ദേശീയ സൈനിക ദിന പരേഡില്‍ ആണ് ടാങ്കും ഹോവിറ്റ്സറുംചൈന പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. അതിര്‍ത്തി പ്രദേശങ്ങളുടെ കാലവസ്ഥ അനുസരിച്ച് രൂപകല്‍പ്പന ചെയ്തവയാണെന്നും അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുമെന്നും ചൈന റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post