Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

by Brave India Desk
May 14, 2026, 03:07 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിലും അസമിലും മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് സർക്കാർ രംഗത്ത്. ഇന്ത്യയിൽ ഇത്തരം അതിക്രമങ്ങൾ നടക്കുന്നു എന്നതിന് യാതൊരുവിധ തെളിവുകളുമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലും അസമിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതിന് പിന്നാലെ മുസ്ലീങ്ങൾ വലിയ വേട്ടയാടൽ നേരിടുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബംഗ്ലാദേശിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗികമായി ഈ വാദങ്ങളെ തള്ളിയത്

ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ പീഡനങ്ങളോ അതിക്രമങ്ങളോ നടക്കുന്നതായി ഒരു ഔദ്യോഗിക റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് മെയ് 14-ന് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി (JeI) ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ധാക്ക ആവർത്തിച്ചു. മുസ്ലീങ്ങൾക്കെതിരെ പീഡനം തുടങ്ങിയെന്നതിന് എന്ത് ഡാറ്റയോ തെളിവോ ആണ് നിങ്ങളുടെ പക്കലുള്ളതെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് നേരിട്ട് ചോദിച്ചു. പഴയ പല സംഭവങ്ങളുടെയും ദൃശ്യങ്ങൾ ഇപ്പോൾ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ബംഗ്ലാദേശിന്റെ ഡിപ്ലോമാറ്റിക് മിഷനും വിദേശകാര്യ മന്ത്രാലയവും സജീവമാണെന്നും അവിടെനിന്നൊന്നും പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Stories you may like

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ധനികരുടെ കുത്തകയെന്ന് വിമർശനം, അടിസ്ഥാനരഹിതമെന്ന് കേന്ദ്രം’; ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി!

ബംഗ്ലാദേശ് പാർലമെന്റിലെ പ്രതിപക്ഷ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി, അതിർത്തിക്കപ്പുറം മുസ്ലീങ്ങൾ നിരന്തരമായ പീഡനം നേരിടുകയാണെന്നും “ബംഗ്ലാദേശ് വിരുദ്ധ” ശക്തികൾ വർഗീയതയും കുപ്രചാരണങ്ങളും പരത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ വിജയത്തിന് പിന്നാലെ ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിലടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നിലപാടാണ് ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നയതന്ത്ര ചാനലുകൾ വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങൾ വഴിയോ ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നീക്കം പാളിയിരിക്കുകയാണ്.

Tags: Jamaat's claim
Share
Tweet
Send
Share

Latest stories from this section

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഞാൻ വീമ്പു പറയുകയല്ല, 8 യുദ്ധങ്ങൾ അവസാനിപ്പിച്ച എനിക്ക് നൊബേൽ തന്നില്ലെങ്കിൽ അത് വൻ അപമാനം’; പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വീണ്ടും ട്രംപ്!

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

Latest News

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

എന്തോ വരാൻ പോകുന്നുവെന്ന് എൻ്റെ മനസ്സുപറയുന്നു, വിരാട് കോഹ്‍ലിയെക്കുറിച്ച് വെളിപ്പെടുത്തലുമായി എബി ഡിവില്ലിയേഴ്സ്; പറയുന്നത് ഇങ്ങനെ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ഇത് ചെന്നൈയുടെ പ്രതികാരം;  2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

ഇത് ചെന്നൈയുടെ പ്രതികാരം; 2010-ൽ കൈവിട്ട വജ്രായുധം 16 വർഷങ്ങൾക്ക് ശേഷം കൈകളിൽ; ടി20 ക്രിക്കറ്റിനെ കുലുക്കി പൊള്ളാർഡിന്റെ ടീം മാറ്റം

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

രാഹുലിന്റെ ‘കാന്താര’ മുതൽ ജഡേജയുടെ ‘വാൾ’ വരെ! രോഹിതും കോഹ്‌ലിയും ചേർന്നുള്ള പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies