ഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍. തങ്ങളുടെ പ്രവര്‍ത്തകരാണ് ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിട്ടതെന്ന് തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
ജെഎന്‍യു കമ്മ്യൂണിസ്റ്റുകളുടെ താവളമാണ്. അത്തരത്തിലൊരു താവളം ഞങ്ങള്‍ അനുവദിക്കില്ലെന്നും തോമര്‍ പറയുന്നു. അവര്‍ ഞങ്ങളുടെ മതത്തേയും രാജ്യത്തേയും അപമാനിക്കുകയാണ്. ഞങ്ങളുടെ മതത്തിന് എതിരായ അവരുടെ നിലപാട് ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മറ്റു സര്‍വകലാശാലകളിലും സമാനരീതിയിലുള്ള അക്രമമുണ്ടാകും.ഈ രാജ്യത്ത് ജീവിച്ച്, ഭക്ഷണം കഴിച്ച്, വിദ്യാഭ്യാസം നേടി അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ജെഎന്‍യുവില്‍ അക്രമം നടത്തിയ എല്ലാവരും ഞങ്ങളുടെ പ്രവര്‍ത്തകരാണ്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും ഞങ്ങള്‍ ഒരുക്കമാണ്. ഒരു മിനിറ്റ് 50സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തോമര്‍ പറയുന്നു.
कल जेएनयू कांड की पूरी जिम्मेदारी ले ली है इसने। दिल्ली पुलिस के लिए केस आसान हो गया pic.twitter.com/528nk3YTR8
— Narendra Nath Mishra (@iamnarendranath) January 6, 2020
Discussion about this post