കെജിഎഫിന് ശേഷം യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിന് നേരെ രൂക്ഷമായ വിമർശനം. ചിത്രത്തിലെ ടീസറിൽ കണ്ട ‘അശ്ലീലത’യും സ്ത്രീവിരുദ്ധതയും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും കുറിപ്പുകളും നിറയുന്നത്.
യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസറിൽ ആക്ഷനും മാസിനുമൊപ്പം അശ്ലീല ചുവയുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയതാണ് വിമർശനത്തിന് കാരണമായത്. ‘റായ’ എന്ന കഥാപാത്രമായാണ് യാഷ് ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടി നായകനായ ‘കസബ’ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് മുൻപ് ഗീതു മോഹൻദാസ് ഉൾപ്പെടെയുള്ളവർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. “അന്ന് കസബയെ വിമർശിച്ചവർ ഇന്ന് മറ്റൊരു ഭാഷയിൽ ചെന്നപ്പോൾ അതേപോലെ അശ്ലീലത വിളമ്പുകയാണോ?” എന്നാണ് പലരും ചോദിക്കുന്നത്.
“യാഷിന്റെ ജന്മദിനത്തിന് ഇമ്മാതിരി ഒരു പണി കൊടുക്കണ്ടായിരുന്നു”, “ലുക്ക് കൊള്ളില്ല, ബിജിഎം മാത്രമാണ് ആകെയുള്ള ആശ്വാസം” എന്നിങ്ങനെയുള്ള നെഗറ്റീവ് കമന്റുകൾ ടീസറിന് താഴെ വരുന്നുണ്ട്. അതേസമയം, സിനിമയുടെ പേര് തന്നെ ‘ടോക്സിക്’ എന്നായതുകൊണ്ട് ടോക്സിസിറ്റി കാണിക്കുന്നതിൽ തെറ്റില്ലെന്നും, സിനിമയുടെ പ്രമേയം അതാകാമെന്നും ചിലർ വാദിക്കുന്നുണ്ട്. സിനിമ ഇറങ്ങിയ ശേഷം മാത്രം ജഡ്ജ് ചെയ്യണമെന്നും ഇവർ പറയുന്നു.
വുമൺ ഇൻ സിനിമാ കളക്ടീവ് (WCC) അംഗം കൂടിയായ ഗീതുവിനെ പഴയ കസബ വിവാദം ഓർമ്മിപ്പിച്ചുകൊണ്ടാണ് ആരാധകർ ഇപ്പോൾ എയറിൽ കയറ്റിയിരിക്കുന്നത്.













Discussion about this post