കൊല്ലം : മലയാള സിനിമ അഭിനേതാവ് സായ്കുമാറിന്റെ വിവാഹമോചന ഹര്‍ജി കുടുംബക്കോടതി തള്ളി.
ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് നടന് സായ്കുമാര് നല്കിയ വിവാഹമോചന ഹര്‍ജി കൊല്ലം കുടുംബ കോടതി ജഡ്ജി അജിത കെ. ഹസനാണ് തള്ളിയത്. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും സായ്കുമാര് നേരിട്ട് ഹാജരായിരുന്നില്ല. ഇതിന്റെ പേരിലാണ് ഹര്‍ജി തള്ളിയത്. പ്രസന്നകുമാരിക്കു വേണ്ടി വെളിയം കെ.എസ് രാജീവ്, എസ്.വി സജിന എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
1986 ലാണ് നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയെ സായ്കുമാര് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ പ്രായപൂര്‍ത്തിയായ മകളുണ്ട്. കുറേക്കാലമായി സായികുമാര്‍ ഇവരുമായി വേര്‍പെട്ടു താമസിക്കുകയാണ്.
തനിക്കും മകള്‍ക്കും ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ട് പ്രസന്നകുമാരി നല്കിയ കേസില്‍ 43,000 രൂപ പ്രതിമാസ ചിലവിനു നല്കാന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സായികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിമാസം 33000 രൂപ നല്‍കാനായിരുന്നു കോടതി നിര്‍ദ്ദേശം. ഈ തുക സായികുമാര്‍ കോടതിയില്‍ കെട്ടിവച്ചുവരികയാണ്. ഇതിനിടെയാണ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.
Discussion about this post