യു.എസ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു കൊണ്ട് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമര്‍ പുടിന്‍ സിറിയ സന്ദര്‍ശിച്ചു.ഇന്നലെയാണ് പുടിന്‍ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വച്ച് പ്രസിഡന്റ് ബഷര്‍അല്‍അസദുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയന്‍ പ്രസിഡണ്ടിന്റെ താല്‍പര്യാര്‍ത്ഥം സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ റഷ്യ ഇടപെടാനാരംഭിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് പുടിന്‍ സിറിയ സന്ദര്‍ശിക്കുന്നത്.സിറിയയുടെ മറ്റൊരു സഖ്യകക്ഷിയായ ഇറാന്‍, തങ്ങളുടെ ജനറല്‍ കാസിം സുലൈമാനിയുടെ വധത്തിനു പകരം ചോദിക്കുമെന്ന് വ്യക്തമാക്കിയ സന്ദര്‍ഭത്തില്‍, റഷ്യന്‍ പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം ഗൗരവത്തോടെയാണ് അമേരിക്കയടക്കമുള്ള മറ്റു പല രാജ്യങ്ങളും ഉറ്റുനോക്കുന്നത്.
സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ സൈനിക നടപടികള്‍ക്ക് സിറിയന്‍ ഗവണ്‍മെന്റിനെ റഷ്യയോടൊപ്പം ഒരുപാട് സഹായിച്ചിരുന്ന ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനി, സിറിയയില്‍ നിന്നും തിരിച്ചെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് വധിക്കപ്പെട്ടത്.
ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പാരംഭിച്ച സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ പ്രഥമ ഘട്ടത്തില്‍ വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം തിരിച്ചു പിടിക്കാന്‍ റഷ്യന്‍, ഇറാനിയന്‍ മിലിറ്ററി ട്രൂപ്പുകള്‍ സിറിയയെ സഹായിച്ചിരുന്നു.
സിറിയന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ രാഷ്ട്രത്തലവന്‍മാര്‍, വിമതര്‍ കയ്യടക്കിയ സ്ഥലങ്ങളില്‍ ഇനി അവശേഷിക്കുന്ന ഇദ്‌ലിബ് പ്രവിശ്യ കൂടി തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ന്യൂസ് ഏജന്‍സിയായ ‘സന’ റിപ്പോര്‍ട്ട് ചെയ്തു.അസദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുടിന്‍ ഇന്ന് തുര്‍ക്കിയിലേക്ക് തിരിക്കും.
Discussion about this post