കശ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള നയതന്ത്രസംഘം ശ്രീനഗറിലേക്ക്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ച് മാസത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അയക്കുന്ന ആദ്യസംഘമാണിത്. പൂര്‍ണ്ണമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഒദ്യോഗിക തീരുമാനമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
ഒക്ടോബറില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ (എംഇപി) പ്രതിനിധി സംഘം ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജമ്മു കശ്മീരിലെ ആഭ്യന്തര കാര്യങ്ങളും പ്രതിരോധവും വിലയിരുത്തുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. ഈ ആഴ്ച്ച സന്ദര്‍ശനം നടക്കുമെന്നാണ് ഡല്‍ഹിയിലെയും ശ്രീനഗറിലെയും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.ജനുവരി ഒമ്പതിനായിരിക്കും ആദ്യ സന്ദര്‍ശനമെന്നും സൂചനയുണ്ട്. സന്ദര്‍ശനത്തിനു വേണ്ടിയുള്ള സുരക്ഷക്രമീകരണങ്ങള്‍ , ഹോട്ടല്‍, യാത്രാ പദ്ധതികള്‍ എന്നിവ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് .
യൂറോപ്യന്‍ യൂണിയന്, ഗള്‍ഫ് രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നുള്ള 20 ഓളം അംബാസഡര്‍മാര്‍ക്കും മുതിര്‍ന്ന നയതന്ത്രജ്ഞര്‍ക്കും കശ്മീര്‍ സന്ദര്‍ശിക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, പത്രപ്രവര്‍ത്തകര്‍, സര്‍പഞ്ചുകള്‍, മുനിസിപ്പല്‍ എന്നിവരുമായി സംഘത്തിന് കൂടിക്കാഴ്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൗണ്‍സിലര്‍മാരും കശിമീരിലെ പ്രാദേശിക ബിസിനസുകാരുമായും സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പ്രദേശങ്ങളിലെ സുരക്ഷാ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. സന്ദര്‍ശനത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ സൈന്യം മേല്‍നോട്ടം വഹിക്കും.
എന്നിരുന്നാലും, ആസൂത്രണം ചെയ്തതനുസരിച്ച് ജനുവരി 9 ന് തന്നെ ആദ്യ ബാച്ച് സന്ദര്‍ശകര്‍ ജമ്മു കശ്മീരിലേക്ക് പോകുമോ ക്ഷണിക്കപ്പെട്ട് വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമോ എന്നും വ്യക്തമല്ല. ഡല്‍ഹിയില്‍ യൂറോപ്യന്‍ യൂണിയന് (ഇയു) മിഷനുകളുടെയും യോഗത്തില്‍ ക്ഷണം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാത്ര സംബന്ധിച്ച് അവസാന തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന് അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഞങ്ങളുടെ പ്രതികരണം സംയുക്തമായിരിക്കുമെന്നും പൊതുവായ തീരുമാനം ഉണ്ടാകുമെന്നും നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യക്തമാക്കുന്നു.
Discussion about this post