Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇറാൻ ഭരണകൂടത്തിൽ വൻ പൊട്ടിത്തെറി; വിദേശകാര്യമന്ത്രിയെ പുറത്താക്കാൻ നീക്കം, സൈന്യവുമായി കൈകോർത്ത് പ്രസിഡന്റിനെ വെട്ടിച്ച് രഹസ്യ ചർച്ച!

by Brave India Desk
May 1, 2026, 10:21 pm IST
in International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഇറാൻ ഭരണകൂടത്തിനുള്ളിൽ അധികാര തർക്കവും ആഭ്യന്തര കലഹവും രൂക്ഷമാകുന്നു. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫും നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായി നടത്തുന്ന നിർണ്ണായക ചർച്ചകളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി വിപ്ലവ ഗാർഡ് (IRGC) കമാൻഡർ അഹമ്മദ് വാഹിദിയുമായി അരാഗ്ചി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.

രാജ്യത്തിന്റെ വിദേശകാര്യ നയങ്ങൾ നടപ്പിലാക്കേണ്ട മന്ത്രി സൈനിക മേധാവിയുടെ സഹായിയെപ്പോലെ പെരുമാറുന്നുവെന്നാണ് പ്രസിഡന്റിന്റെ പരാതി. കഴിഞ്ഞ രണ്ടാഴ്ചയായി പ്രസിഡന്റിനെ അറിയിക്കാതെ അരാഗ്ചി വാഹിദിയുമായി ചേർന്ന് രഹസ്യ നീക്കങ്ങൾ നടത്തിയെന്നും ഇത് ഭരണകൂടത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതിന് തുല്യമാണെന്നും പെസഷ്കിയാൻ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കി.

Stories you may like

ഇറാഖിൽ ഇസ്രായേൽ രഹസ്യ സൈനിക കേന്ദ്രം ; ഇറാനെതിരായ വ്യോമാക്രമണങ്ങൾ ലക്ഷ്യം

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ: മധ്യസ്ഥനായി ട്രംപും ഷ്രോഡറും

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ സ്വീകരിക്കേണ്ട നിലപാടുകളെ ചൊല്ലിയുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഉപരോധങ്ങൾ നീക്കുന്നതിനുമായി നടത്തുന്ന ചർച്ചകളിൽ ഇറാന്റെ ആണവ പദ്ധതികൾ കൂടി ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ ഭരണകൂടവും സൈന്യവും രണ്ട് തട്ടിലാണ്. യുദ്ധകാല സാഹചര്യമായതിനാൽ പ്രധാന തസ്തികകളിലെ നിയമനങ്ങൾ സൈന്യം നേരിട്ട് നടത്തുമെന്ന് വാഹിദി പ്രഖ്യാപിച്ചതും പ്രസിഡന്റിനെ പ്രകോപിപ്പിച്ചു.

നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ ആണവ വിഷയങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചതിന് സ്പീക്കർ ഗാലിബഫിനെ ശാസിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ചർച്ചാ സംഘത്തിന്റെ തലപ്പത്തുനിന്ന് രാജിവെച്ചു. ഈ അവസരം മുതലെടുത്ത് അരാഗ്ചി ചർച്ചകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 24-ന് അരാഗ്ചി ഏകപക്ഷീയമായി പാകിസ്ഥാൻ അധികൃതർക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് തള്ളിയത് ഇറാൻ നയതന്ത്രത്തിന് വലിയ തിരിച്ചടിയായി. ഭരണകൂടവും സൈന്യവും തമ്മിലുള്ള ഈ അധികാര വടംവലി ഇറാന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Tags: iran
ShareTweetSendShare

Latest stories from this section

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

BMW vs BENZ :വിരമിച്ച ബെൻസ് സിഇഒ ബിഎംഡബ്ല്യു ഓടിക്കുന്നത് എന്തുകൊണ്ട്? 

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies