കശ്മീരിനെ കുറിച്ച് വിദേശരാജ്യങ്ങളിലും ഇന്ത്യയിലും നടക്കുന്ന തെറ്റായ പ്രചരണം തകര്‍ക്കുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ ബോധ്യപ്പെടാന്‍ വിദേശ സ്ഥാനപതികളുടെ സംഘത്തിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കുന്നു.ഇന്നും നാളെയും വിദേശസ്ഥാനപതിമാരുടെ സംഘം കശ്മീര്‍ സന്ദര്‍ശിക്കും.
ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍, ആസിയാന്‍ രാഷ്ട്രങ്ങള്‍, ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള 15 വിദേശ സ്ഥാനപതികളടങ്ങുന്ന സംഘമാണ് കേന്ദ്രഭരണപ്രദേശമായ ജമ്മു ആന്‍ഡ് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇവരുടെ സുഗമമായ സന്ദര്‍ശനത്തിനു വേണ്ടി കനത്ത സുരക്ഷയൊരുക്കിയ കേന്ദ്രസര്‍ക്കാര്‍ അംഗങ്ങള്‍ക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിദേശ സ്ഥാനപതികളുടെ പ്രഥമ സംഘത്തിനു പുറമെ യൂറോപ്യന്‍ യൂണിയന്റെ സ്ഥാനപതികളും കശ്മീര്‍ സന്ദര്‍ശിക്കാന്‍ താല്പര്യമറിയിച്ചിട്ടുണ്ട്.എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ കണക്കിലെടുത്തു കൊണ്ടും സ്വന്തം ഭരണകൂടങ്ങളുടെ അനുമതി വേണ്ടത് കൊണ്ടും അവര്‍ മറ്റൊരു ദിവസം കശ്മീര്‍ സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ടു മനസ്സിലാക്കിക്കാന്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിട്ട് കൊണ്ടുപോയിരുന്നു. തീവ്രവാദികളെ അമര്‍ച്ച ചെയ്തു ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ പരിശ്രമിക്കുന്ന സമയത്തായിരുന്നു ഈ സന്ദര്‍ശനം. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ശാന്തമായ കശ്മീരിലെ ജനജീവിതത്തെ നേരിട്ട് കാണാനുള്ള അവസരമായാണ് വിദേശ പ്രതിനിധികള്‍ ഇപ്പോഴത്തെ സന്ദര്‍ശനത്തെ കാണുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍, പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച ഗസര്ക്കാര് സ്ഥിതിഗതികള്‍ ശാന്തമായതോടെ പുതുവത്സരദിനം തൊട്ട് എസ്.എം.എസ് സേവനങ്ങളും പുനരാരംഭിച്ചിരുന്നു. കശ്മീരിലെ ജനങ്ങള്‍ തടവിലാണ് തുടങ്ങിയ വ്യാജപ്രചരണങ്ങള്‍ ഇന്ത്യാ വിരുദ്ധ ശക്തികളും തുക്കടെ തുക്കടെ ഗ്യാങ്ങുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ കൂടി മുനയൊടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. കശ്മീര്‍ മുമ്പത്തേക്കാള്‍ ശാന്തമായെന്നാണ് കേന്ദ്രസര്‍ക്കാര്‍ തെളിവ് സഹിതം സമര്‍ത്ഥിക്കുന്നത്. കശ്മീരില്‍ ഭീകരാക്രമണങ്ങളിലും, സൈന്യത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിലും ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. നിരവധി ഭീകരരെ വധിക്കാനും സൈന്യത്തിന് കഴിഞ്ഞു.
Discussion about this post