ഇറാന്-അമേരിക്ക പോരാട്ടം യുദ്ധമായി മാറാതിരിക്കാനുള്ള അടിയന്തിര ഇടപെടലുകള്‍ ആവശ്യമായിക്കേ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയെ. വിഷയം രമ്യമായ പരിഹരിക്കാന്‍ കെല്പുള്ള ഏക രാജ്യം ഇന്ത്യയാണ് എന്നതാണ് ഇതിന് കാരണം. ഇറാനുമായും, അമേരിക്കയുമായും ഇന്ത്യ പുലര്‍ത്തുന്ന നയതന്ത്ര ബന്ധം മാത്ര മല്ല ഇതിന് കാരണം. ഇറാനെ പിന്തുണക്കുന്നതും എതിര്‍ക്കുന്നതുമായ ലോകരാജ്യങ്ങളെല്ലാം ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്.
ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനി വധിക്കപ്പെട്ടതിനു പിന്നാലെ ഇറാഖിലെ യുഎസ് താവളം ആക്രമിച്ച് ഇറാന് തിരിച്ചടിച്ചിരുന്നു. ഇതിന് പി്ന്നാലെയാണ് സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായത്. വിഷയത്തില്‍ തുടക്കത്തിലെ കരുതലോടെയുള്ള സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. ഇരു രാജ്യങ്ങളെയും ഒരു പോലെ മുഖവിലയ്ക്കെടുക്കുന്നു എന്ന മുന്‍ നിലപാടില്‍ ഇന്ത്യ മാറ്റം വരുത്തിയില്ല. ഇതിന് പിറകെ ഇന്ത്യ വിഷയത്തില്‍ ഇടപെടുന്നത് തങ്ങള്‍ക്ക് സമ്മതമാണെന്ന പ്രസ്താവന ഇറാന് നയതന്ത്ര പ്രതിനിധികള്‍ മുന്നോട്ട് വച്ചിരുന്നു. അമേരിക്കയ്ക്കും ഇന്ത്യയോടുള്ള സമീപനം സൗഹാര്‍ദ്ദപരമാണ്.
റഷ്യ, ഇസ്രായേല്‍, സൗദി അറേബ്യ, യുഎഇ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് മികച്ച സൗഹൃദങ്ങളുണ്ട്. ഇതും സംഘര്‍ഷത്തില്‍ ഇടപെടാന്‍ ഇന്ത്യയ്ക്ക് സഹായകരമാവും.
ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് ഇറാന് നല്‍കിയിരുന്നു. ദുബായ് ആക്രമിച്ചേക്കാമെന്ന ഭീഷണിയും ഉയര്‍ന്നു. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ഇസ്രായേല്‍ തിരിച്ച് പ്രതികരിച്ചതും ചര്‍ച്ചയായി. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. വിഷയത്തില്‍ ഇസ്രായേലുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ ഒരു പക്ഷേ ലോകസക്തികളില് ഇന്ത്യയ്ക്ക് മാത്രമാണ് കഴിയുക .വിഷയത്തില്‍ റഷ്യം സ്വീകരിക്കുന്ന നിലപാടും ഏറെ പ്രധാനമാണ്. പുടിനുമായി വിഷയം ചര്‍ച്ച ചെയ്യാനും ഇന്ത്യയ്ക്ക് മുന്‍കൈ എടുക്കാനാകും.
ഇറാന് ഉപരോധത്തില്‍ അമേരിക്കന്‍ നിലപാടിനെ തള്ളി നേരത്തെ ഇന്ത്യ നിലപാട് എടുത്തിരുന്നു.എന്നിട്ടും യുഎസുമായുള്ള സഹകരണം തുടരാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യ അമേരിക്ക, റഷ്യ തുടങ്ങിയ ലോകശക്തികള്‍ക്ക് തള്ളാനാവാത്ത രാജ്യമായി മാറിയതിന്റെ തെളിവായാണ് അത്തരം സംഭവങ്ങള്‍ വിലയിരുത്തപ്പെട്ടത്.
ഇറാന്റെ ഭാഗത്ത് നിന്ന് തന്നെ ഇന്ത്യ വിഷയത്തില്‍ ഇടപെടുന്നതില്‍ വിരോധമില്ലെന്ന പ്രസ്താവന പുറത്തു വന്നത് മറ്റ് രാജ്യങ്ങളും ഗൗരവത്തിലെടുക്കും. ഇത്തരമൊരു ആവശ്യം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യ ചില ഇടപെടലുകള്‍ നടത്തിയതായി സൂചനകളുണ്ട്. എന്നാല്‍ അദ്യോഗികമായി ഇത്തരം റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
Discussion about this post