തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുൻ ഡിജിപി ടി പി സെന്‍കുമാര്‍. മുസ്ലീംങ്ങളുടെ രക്ഷകനായി ചെന്നിത്തല എത്തിയിരിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമാണെന്ന് സെന്‍കുമാര്‍. എന്നാല്‍ ഇവരെ പോലെയുള്ളവരല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയാകേണ്ടത്. നന്മയുള്ളവരെയാണ് സംസ്ഥാനത്തിന് മുഖ്യമന്ത്രിയായി വേണ്ടത്. താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും സെന്‍കുമാര്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസമാണ് ടിപി സെന്‍കുമാറിനെ ഡിജിപി ആക്കിയത് വലിയ തെറ്റായി പോയി എന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. തന്‍റെ ജീവിതത്തില്‍ സംഭവിച്ച് പോയ വലിയ തെറ്റെന്നാണ് ചെന്നിത്തല സെന്‍കുമാറിനെ ഡിജിപി ആക്കുവാന്‍ എടുത്ത തീരുമാനത്തെ വിശേഷിപ്പിച്ചത്. ഒരു മലയാളി ഡിജിപി ആയിക്കൊള്ളട്ടെ എന്ന് വിചാരിച്ചാണ് സീനിയോരിറ്റി പോലും പരിഗണിക്കാതെ സെന്‍കുമാറിനെ കേരള ഡിജിപിയായി നിയമിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Discussion about this post