കോഴിക്കോട്: കോഴിക്കോട് നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന കര്‍ശനമാക്കുന്നു. ഇന്നലെ മംഗള എക്സ്പ്രസില്‍ കൊണ്ടുവന്ന 607 കിലോഗ്രാം പഴകിയ ഇറച്ചി മഞ്ചേരിയിലെ അലി ഫ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിലേക്കുള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ശീതീകരണ സംവിധാനമോ പാക്ക് ചെയ്ത തിയ്യതിയോ ഇല്ലാതെയാണ് ഡല്‍ഹിയില്‍ നിന്ന് മാംസമെത്തിയത്. 60 കിലോയുടെ 10 പെട്ടികളില്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. റയില്‍വേ സ്റ്റേഷന് പരിസരത്ത് ഇറച്ചി കൊണ്ടുപോകുന്നതിനായി അലി ഫ്രോ ഫുഡ്സിന്റെ വാഹനം എത്തിയിരുന്നെങ്കിലും അപകടം അറിഞ്ഞതോടെ ഇവരെ മുങ്ങുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മാസം ഇതേ കമ്പനിയുടെ 200 കിലോഗ്രാം പഴകിയ കോഴിയിറച്ചി കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. വലിയ അളവില്‍ പഴകിയ ഇറച്ചി പിടികൂടിയതോടെ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ആര് എസ് ഗോപകുമാര്‍ പറഞ്ഞു.
നേരത്തെയും റെയില്‍വേ പാര്‍സല്‍ വഴി ഇത്തരത്തില്‍ മാംസം കടത്തിയിരുന്നതായി സൂചനയുണ്ട്. ഫാമുകളില്‍ ചത്തൊടുങ്ങുന്ന കോഴികളുടെ ഇറച്ചിയാണോ ഇങ്ങനെ എത്തിക്കുന്നതെന്ന് സംശയമുണ്ടെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. പഴകിയ മാംസം പരിശോധനയില്‍ പിടിച്ചെടുത്താല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post