കാസര്‍ഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി പ്രസ്താവനയുമായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. നോട്ട് നിരോധിച്ച് ജനങ്ങള്‍ വലഞ്ഞപ്പോള്‍ 50 ദിവസം തരൂ, പരിഹരിച്ചില്ലെങ്കില്‍ തന്നെ പെട്രോളൊഴിച്ചു കത്തിച്ചോളുവെന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്‍മാരുള്ളതുകൊണ്ടാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. ജനുവരി 17ന് നടത്താന്‍ നിശ്ചയിച്ച എം.പിമാരുടെ ലോംഗ് മാര്‍ച്ച് മാറ്റിവെക്കുന്നതറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.
പാര്‍ലമെന്റ് മണ്ഡലത്തില്‍ 17ന് നടത്താന്‍ നിശ്ചയിച്ച ലോംഗ് മാര്‍ച്ചിന് സമാനമായി കാഞ്ഞങ്ങാട്ട് മഹല്ലുകളുടെ നേതൃത്വത്തില്‍ മറ്റൊരു പരിപാടിയുള്ളതിനാല്‍ മാറ്റിവച്ചതായി അദ്ദേഹം അറിയിച്ചു.
Discussion about this post