നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ പൗരന്മാരോട് പാക് പട്ടാളത്തിന്റെ കൊടും ക്രൂരത.രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പാക് അതിർത്തി സേനാ വിഭാഗമായ ബോർഡർ ആക്ഷൻ ടീം (BAT) ചുമട്ടു തൊഴിലാളിയുടെ ശിരസ്സറുത്തു മാറ്റി.വെള്ളിയാഴ്ച, ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവമുണ്ടായത്.
കസാലിയൻ ഗ്രാമവാസികളും ചുമട്ടു തൊഴിലാളികളുമായ മുഹമ്മദ് അസ്ലം (28), അൽത്താഫ് ഹുസൈൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മൂന്നുപേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവയവങ്ങൾ ഛേദിച്ച അവസ്ഥയിൽ കണ്ടെത്തിയ മുഹമ്മദ് അസ്ലമിന്റെ ശിരസ് അറുത്തെടുത്ത നിലയിലായിരുന്നു.ഒരു പൗരൻ ഇത്ര മൃഗീയമായി ആക്രമിക്കപ്പെടുന്നത് ഇതാദ്യമായാണ്.
Discussion about this post