ഇന്ത്യൻ പൗരന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി എം.എം. നരവനെ. അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം രണ്ട് ഇന്ത്യൻ പൗരന്മാരെ ക്രൂരമായി വധിച്ച സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജനറൽ നരവനെ.
“ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയിൽ പണ്ടും പാകിസ്താൻ സൈന്യം പെരുമാറിയിട്ടുണ്ട്.എന്നാൽ, ഇന്ത്യൻ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യൻ സൈന്യം സൈന്യത്തിന്റേതായ രീതിയിൽ തീർച്ചയായും ശക്തമായ നടപടികൾ കൈക്കൊള്ളും” എന്ന് ഡൽഹിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ജനറൽ എം.എം. നരവനെ പ്രഖ്യാപിച്ചു.
Discussion about this post