Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശബരിമല പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഒന്‍പതംഗ ബഞ്ച് പരിഗണിക്കില്ല:അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങളില്‍ വാദം തുടങ്ങി

by Brave India Desk
Jan 13, 2020, 10:51 am IST
in India
Share on FacebookTweetWhatsAppTelegram

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുക. മറ്റ് മതങ്ങളുമായി ബന്ധപ്പെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒന്‍പതംഗം ബഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്.

ഹര്‍ജികളില്‍ ഹൈന്ദവ വചേലാ കര്‍മ്മത്തിനെതിരായ ഹര്‍ജികളില്‍ കൂടി വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗമായ ദാവൂദി ബോറ കേസിലെ ചേലാ കര്‍മ്മം പോലെയുള്ള വിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കുന്നത് ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. വിവിധ ഹര്‍ജികളില്‍ തീരുമാനം എടുക്കാതെ വിശാല ബഞ്ചിലേക്ക് വിട്ടത് ചില ഹര്‍ജിക്കാര്‍ എതിര്‍ത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയമല്ല അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ചോദ്യങ്ങളില്‍ 13 ാമത്തെ ഉപചോദ്യമായ ശബരിമല വിഷയം പരിഗണിക്കില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. ആചാരങ്ങള്‍ ഭരണഘടന ബന്ധിതമാണോ തുടങ്ങിയ പൊതുവിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കും. ശബരിമല സംബന്ധിച്ച പുനപരിശോധന ഹര്‍ജികളെ ബാധിത്തുന്ന വിഷയങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനയില്‍ ഉള്ളത് എന്നതിനാല്‍ തീരുമാനം ശബരിമല വിധിയേയും ബാധിക്കും

വിശാല ബഞ്ച് ശബരിമല പുനപരിശോധന ഹര്‍ജി കേള്‍ക്കുന്നതോടെ കേസിന്റെ അന്തിമവിധി അനന്തമായി നീളാനാണ് സാധ്യത.

ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ,മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമാവും.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നേതൃത്വം നല്‍കുന്ന ഒന്‍പതംഗ വിശാല ഭരണഘടനാ ബെഞ്ചാണു കേസില്‍ വാദം കേള്‍ക്കുന്നത്. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമ പ്രശ്‌നങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക എന്നതോടെ കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും വാദം കൂടി കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കും. ഇതും കേസില്‍ നിര്‍ണായകമാവും.

എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടിരുന്നത്. ആചാരങ്ങള്‍ മതത്തിന്റെ,വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതും പരിശോധിക്കും.

അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമേ, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ശബരിമല യുവതീപ്രവേശനഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗഭരണഘടനാ ബഞ്ചിലുണ്ടായിരുന്നത്.
എന്നാല്‍ ഇതിനെതിരെ 56 പുനഃപരിശോധനാഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. തുടര്‍ന്ന്, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുനഃപരിശോധനാ

ഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. പിന്നീട് എത്തിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, കേസ് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനിച്ചത്. ഇതിനിടെ മല കയറാന്‍ സുരക്ഷ തേടി എത്തിയ ബിന്ദു അമ്മിണിക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷ നല്‍കാനുള്ള ഉത്തരവ് നല്‍കാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു,

ഒന്‍പതംഗ ബെഞ്ചിലെ ജസ്റ്റിസ് ആര്‍ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. അതിനാല്‍ ഇപ്പോള്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചാല്‍ ജൂലൈ 19 ന് മുമ്പ് കേസില്‍ വിധി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Tags:
Share1TweetSendShare

Latest stories from this section

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies