വിഷയങ്ങള്‍ വിശാല ബഞ്ചിന് വിട്ട നടപടയില്‍ എതിര്‍പ്പില്ലെന്നും, ഹര്‍ജികള്‍ പരിഗണിക്കേണ്ടത് തന്നെയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി.
ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മ്മത്തിനെതിരായ ഹര്‍ജികളില്‍ കൂടി വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗമായ ദാവൂദി ബോറ കേസിലെ ചേലാ കര്‍മ്മം പോലെയുള്ള വിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കുന്നത് ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. വിവിധ ഹര്‍ജികളില്‍ തീരുമാനം എടുക്കാതെ വിശാല ബഞ്ചിലേക്ക് വിട്ടത് ചില ഹര്‍ജിക്കാര്‍ എതിര്‍ത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു എന്നതിന്റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ,മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ചിന്റെ വിധി നിര്‍ണായകമാവും.
ശബരിമല വിഷയമല്ല അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ചോദ്യങ്ങളില്‍ 13 ാമത്തെ ഉപചോദ്യമായ ശബരിമല വിഷയം പരിഗണിക്കില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. ആചാരങ്ങള്‍ ഭരണഘടന ബന്ധിതമാണോ തുടങ്ങിയ പൊതുവിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കും. ശബരിമല സംബന്ധിച്ച പുനപരിശോധന ഹര്‍ജികളെ ബാധിത്തുന്ന വിഷയങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനയില്‍ ഉള്ളത് എന്നതിനാല്‍ തീരുമാനം ശബരിമല വിധിയേയും ബാധിക്കും









