കനത്ത മഞ്ഞിൽ നില തെറ്റി വീണ ഇന്ത്യൻ സൈനികൻ പാകിസ്ഥാനിലകപ്പെട്ടു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ്, ഇന്ത്യൻ സൈന്യത്തിലെ ഹവിൽദാറായ രാജേന്ദ്ര സിംഗ് നേഗി അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്നത്.കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശമായ ജമ്മുകശ്മീരിലെ ഗുൽമാർഗിൽ ഡ്യൂട്ടിക്കിടെ കാൽവഴുതി വീണ നേഗി, മഞ്ഞിലുരുണ്ട് അതിർത്തിയുടെ അപ്പുറത്തേക്ക് പോവുകയായിരുന്നു.നേഗി, ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷാ സംഘം നടത്തിയ തിരച്ചിലിലാണ് സൈനികൻ അബദ്ധത്തിൽ രാജ്യാന്തര അതിർത്തിയ്ക്കപ്പുറത്ത് അകപ്പെട്ടുവെന്ന് മനസ്സിലായത്.
പാകിസ്ഥാൻ രാജ്യപരിധിയിലകപ്പെട്ട രാജേന്ദ്രസിംഗ് നേഗിയെ വീണ്ടെടുക്കാൻ ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.ഡെറാഡൂൺ സ്വദേശിയായ രാജേന്ദ്ര സിംഗ് നേഗിയെ, ഇക്കഴിഞ്ഞ നവംബറിലാണ് ഗുൽമാർഗ് പ്രദേശത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
Discussion about this post