ജനുവരി ഒൻപതിന് പിടികൂടിയ ഐ.എസ് തീവ്രവാദികൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൽഹിയിലെ വസീറാബാദിൽ നിന്ന് ഡൽഹി പോലീസിന്റെ സ്‌പെഷൽ സ്‌ക്വാഡ് മൂന്ന് തീവ്രവാദികളെ ഏറ്റുമുട്ടലിനു ശേഷം പിടികൂടിയത്.
കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഈയിടെ പൗരത്വ നിയമത്തിന്റെ മറവിൽ കലാപമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അധികൃതർ വെളിപ്പെടുത്തി.
Discussion about this post