കായിക ലോകം ലഹരി വിമുക്തമാകുന്നതിനു മുൻകൈയെടുത്ത് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ബോളിവുഡ് നടൻ സുനിൽഷെട്ടിയും.യോഗ ,വ്യായാമം തുടങ്ങിയവ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതകളെപ്പറ്റിയും,കായികലോകം ലഹരി വിമുക്തമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗ്വാഹട്ടിയിൽ നടന്ന പരിപാടിയിൽ ഇരുവരും പ്രസംഗിച്ചു.
ലഹരിയില്ലാത്തൊരു കായിക ഭാവിയെപ്പറ്റിയുള്ള കാഴ്ചപ്പാട് ചെറുപ്പം തൊട്ട് തന്നെ കായിക താരങ്ങളിൽ വളത്തിയെടുക്കണമെന്ന് പ്രഖ്യാപിച്ച കായിക മന്ത്രി,ശരിയായ മാര്‍ഗങ്ങളിലൂടെ മാത്രം വിജയം കൈവരിക്കണമെന്ന നിശ്ചയ ദാർഢ്യം കായിക താരങ്ങൾക്കുണ്ടാവേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എടുത്തു പറഞ്ഞു.
അത്തരമൊരു ഭാവിയുടെ സൃഷ്ടിയ്ക്കു വേണ്ടി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുന്ന ദേശീയ ലഹരി വിരുദ്ധ ഏജൻസിയുടെ ബ്രാൻഡ് അംബാസിഡറാണ് സുനിൽ ഷെട്ടി.
Discussion about this post