Saturday, January 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

പൗരത്വ ഭേദ​ഗതി നിയമം: കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമെന്ന് എ പി അബ്ദുള്ളക്കുട്ടി

by Brave India Desk
Jan 14, 2020, 08:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: നരിക്കുനിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം.

ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു. ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവമാണ് നല്‍കുന്നത്. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയിൽ പറയാൻ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ…

ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയിൽ പാകിസ്ഥാനിലേക്ക് നാട് കടത്താൻ BJP ക്കാർ ഗൂഢാലോചനയിലാണ് എന്ന് നുണപ്രചരണമാണെല്ലൊ പള്ളിയിലും, പള്ളി കൂടത്തിലും, പൊതു യിടങ്ങളിലും…എങ്ങും നടക്കുന്നത്….

സ്വാതന്ത്യാനന്തര ഇന്ത്യയിൽ നൂറുക്കണക്കിന് മുസ്ലിംങ്ങളെ പിടിച്ചുകൊണ്ടു പോയി പാക് അതിർത്തിയിൽ കൊണ്ടു തള്ളിയ കോൺഗ്രസ്സ് ഗവൺമെന്റ് ചെയ്ത് കൂട്ടിയ ക്രൂരതയുടെ കഥ
തെരുവിലിറങ്ങി സമരചെയ്യുന്നവരെ ഓർമിപ്പിക്കാണ്
ഈ കുറിപ്പ്

ഈ രാജ്യത്ത് ജനിച്ചവർ …
1947 ഇന്ത്യാ- പാക്ക് വിഭജനത്തിന് മുമ്പ് കാറാച്ചിൽ കച്ചവടത്തിന് പോയ കുറെ മലബാറി മുസ്ലിംങ്ങൾ അവിടെ കൂടുങ്ങി പോയി

ഇeങ്ങാട്ട് വരാൻ കഴിയാതെ അവർ വലഞ്ഞു.

ഭാര്യയേയും മക്കളെയും കൂടപിറപ്പുകളെയും കാണാൻ
പിറന്ന നാട്ടിലേക്ക് വരാൻ ട്രാവലേജന്റ് വഴി കൃത്രിമ പാസ്പോട്ട്, വിസ ഉണ്ടാക്കിയാണ് ജന്മനാട്ടിലെത്തിയത്

നാട്ടിലെത്തി മാസങ്ങൾ പിന്നിടുമ്പോൾ വീടുകളിൽ പോലീസ് വന്നു തുടങ്ങി
നിങ്ങൾ പാക് പൗരന്മാരാണ്
വിസ കാലാവധി കഴിഞ്ഞു
തിരിച്ചു പോകണം
അധികൃതരുടെ കല്പപന…

സങ്കേതികമായി മാത്രം പാക് പൗരന്മാരയ അവരെ മാനുഷിക പരിഗണന നൽകി രക്ഷിക്കാൻ പാർലിമെന്റിനകത്തും പുറത്തും ഒറ്റയാൾ പോരാട്ടം നടത്തിയ ഒരാളാണ് ഞാൻ…

അന്നത്തെ കോൺഗ്രസ്സ് ഭരണാധികാരികൾ കേട്ടഭാവം നടച്ചില്ല

കോൺഗ്രസ്സിന്റെ മുസ്ലിം സ്നേഹം ആത്മാർത്ഥതയുള്ളതാണോ?

ഇവരുടെ സങ്കടം പാർലിമെന്റിൽ ഉന്നയിച്ച് അവർക്ക് മാപ്പ് നൽകി ഇന്ത്യയിൽ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല

മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ ഉണ്ടായിട്ടും കോൺസർക്കാർ കുലുങ്ങിയില്ല

അന്ന് കേരളം ഭരിച്ച CPM പോലീസ് ഈ പാവങ്ങളെ പിടിച്ച് കേന്ദ്രസേനയുടെ സഹായത്തോടെ അതിർത്തിയിൽ കൊണ്ട് തള്ളും….

വിഭജനത്തിന്റെ വേദനാജനകമായ മുറിവുകൾ എന്ന നിലയിൽ ഈ കഥകൾ പ്രമേയമാക്കി പി.ടി കുഞ്ഞുഹമ്മദ് സിനിമ പിടിച്ചു
സിനിമയുടെ പേര് പരദേശി എന്നാണ്
നിറഞ്ഞ കണ്ണുകളോടെയാണ്
ആളുകൾ ആ സിനിമ കണ്ടത്…

ആ കോൺഗ്രസ്സാണ്
വിദേശത്ത് നിന്ന് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് മുസ്ലിംകൾക്ക് പൗരത്വം നൽകാൻ അലമുറയിട്ട് കരയുന്നത് ?!!

എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് കാണുന്നത് ?!

കോൺസ്റ്റ് മാത്രമല്ല
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അനുഭവു ഉള്ള
ഒരാളെന്ന നിലയിൽ പറയട്ടെ
മുസ്ലിം വിരോധത്തിന്റെ വിഷം ചീറ്റുന്നവർ
നിരവധി പേർ കമ്യൂണിസ്റ്റ് പാർട്ടിയിലുമുണ്ട്
ഉദ: അച്ചുതാന്ദൻ
,,
മലപ്പുറത്തെ ഉമ്മ കുട്ടികൾ SSLC ക്ക് ഒന്നാം റാങ്ക് നേടിയപ്പോൾ അത് കോപ്പിയടിച്ചിട്ടാണ് ,, എന്ന് പറഞ്ഞയാളാണ് അച്ചു മാമൻ എന്ന്
നാം മറക്കരുത്….
തലശ്ശേരിയിലെ ഫസലിനെയും
അരിയിൽ ശുക്കൂറിനേയും അരിഞ്ഞ് വീഴ്ത്തിയത്
പിണറായിയുടെ അരുമശിഷ്യൻമാരാണ്…..

#വാൽകഷ്ണം
ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരി കുനിയിലായിരുന്നു
ആ കൊച്ചു പട്ടണത്തിൽ സമരക്കാർ ഹർത്താലാക്കി
സ്ട്രീറ്റ് ലൈറ്റ് കൾ പോലും ഓഫാക്കി
ഇത്
കേരളത്തിലെ സമരങ്ങൾക്ക്
കാശ്മീർ തീവ്രവാദികളുടെ ഒരു ഭാവം…
ഇന്ന് ഇവർ പൊതുയോഗം ബഹിഷ്കരിച്ചു
നാളെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചേക്കാം….
കോൺഗ്രസും
കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയിൽ പറയാൻ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ…ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയിൽ…

Posted by AP Abdullakutty on Tuesday, January 14, 2020

Tags: MAINA P AbdullakuttyCAA
Share725TweetSendShare

Discussion about this post


Related Posts

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

‘സ്വത്തും വരുമാനവും കൂടുതൽ ക്രിസ്ത്യാനികള്‍ക്ക്, സംവരണം നൽകിയിട്ടും മുസ്ലീങ്ങൾ പിന്നിൽ’: അസംബന്ധങ്ങളുടെ ഘോഷയാത്രയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്നതെന്ന് വിമർശനവുമായി ഫസൽ ഗഫൂര്‍

Next Post

ഇന്ത്യൻ പാർലമെന്റിൽ ഇനി സസ്യാഹാരം മാത്രം : മാംസഭക്ഷണം പാടേ ഒഴിവാക്കിയേക്കും

Latest News

മലപ്പുറത്ത്​ വന്‍ മയക്കുമരുന്ന്​ വേട്ട; മ​ല​പ്പു​റം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ ഫാ​രി​സ്, മു​ഹ​മ്മ​ദ് നൗ​ഷീ​ന്‍ എന്നിവർ പിടിയില്‍

ജീവനെടുത്ത് പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധന: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

‘രഹസ്യ സന്ദേശങ്ങള്‍ കൈമാറിയത് ടെലഗ്രാമിനെയും സിഗ്നലിനേക്കാളും തീവ്ര രഹസ്യ സ്വഭാവമുള്ള ത്രീമ എന്ന ആപ്പ് വഴി’; വെളിപ്പെടുത്തലുമായി എന്‍ഐഎ

കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; ക​ര്‍​ണാ​ട​ക​യിൽ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴം​ഗ സം​ഘം പിടിയി​ല്‍, അറസ്റ്റിലായ മു​സ്ത​ഫ​യും ഷാ​ഫി​യും സ്ഥി​രം ത​ട്ടി​പ്പു​കാ​രെ​ന്ന് മൈ​സൂ​ര്‍ ഡി​സി​പി

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുത്ത് രാജ്യം; വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും

ജമ്മു കാശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

കൊവിഷീല്‍ഡ് വാക്സിന് നേപ്പാളില്‍ അംഗീകാരം; ലഭ്യമാക്കുക ഇന്ത്യയില്‍ നിന്ന്, 20 ലക്ഷം ഡോസ് കൈമാറും

‘അഞ്ച് വര്‍ഷം കൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം വെറും ഉണ്ടയില്ലാ വെടി’; നാലേമുക്കാല്‍ വര്‍ഷം കൊണ്ട് ജോലി ലഭിച്ചത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് മാത്രമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News